Your Image Description Your Image Description

കുന്നംകുളം: കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കാണിപ്പയ്യൂരിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന കാറാണ് എതിർദശയിൽ വന്നിരുന്ന കാറിൽ ഇടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കേച്ചേരി സ്വദേശി സുരേഷാണ് കാർ ഓടിച്ചിരുന്നത്.

അതേസമയം ഇയാളുടെ കാറിൽ നിന്ന് വിദേശമദ്യക്കുപ്പികളും പാൻ മസാലയും കണ്ടെത്തി. സംഭവത്തിൽ അപകടത്തിനിടയാക്കിയ കാർ ഡ്രൈവർ സുരേഷിനെ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു

Related Posts