Your Image Description Your Image Description

കൊച്ചി: കല്ല്യാണത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ മുസ്ലീം ലീ​ഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളത്താണ് സംഭവം. കോൽക്കളി സംഘാം​ഗമായ എം എം അലി(57) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. മുസ്ലീം ലീ​ഗ് എടയപ്പുറം വൈസ് പ്രസിഡൻറാണ് എം എം അലി.

പരേതനായ മുഹമ്മദിൻ്റെയും മറ്റത്തിൽ ബീരാമ്മയുടെയും മകനാണ് എം എം അലി. സനാന കോൽക്കളി സംഘത്തിലെ അം​ഗമാണ് അലി. തുരുത്തിൽ ഒരു കല്യാണ വീട്ടിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മുടിക്കൽ മൂക്കട മാജിതയാണ് ഭാര്യ. മക്കൾ: ആഷിർ, ഷെബിൻ, സന ഫാത്തിമ. ഖബറടക്കം ഞായർ എടയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും.

Related Posts