Your Image Description Your Image Description

സംസ്ഥാനത്തെ കൃഷിഭവനുകളെ ആധുനിക സൗകര്യങ്ങളോടെയും സാങ്കേതിക മികവോടേയും പുനർനിർമ്മിക്കുന്ന ‘സ്മാർട്ട് കൃഷിഭവൻ’ പദ്ധതിയിൽ കറുകുറ്റി കൃഷിഭവനെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ തുടങ്ങി. 

 142.68 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. നബാർഡിന്റെ കീഴിൽ ഗ്രാമീണ അടിസ്ഥാനസൗകര്യനിധിയിൽ (ആർ.ഐ.ഡി.എഫ്) ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കറുകുറ്റി പഞ്ചായത്തിൻ്റെ കാർഷിക മേഖലയുടെ വളർച്ചക്ക് ഇത് മുതൽകൂട്ടാകും.

കേരള ലാന്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് നിർവ്വഹണ ചുമതല. നിലവിൽ ടെൻഡർ നടപടികൾ നടന്നു വരികയാണ്. ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ കൃഷിവകുപ്പിന്റേയും

കെ.എൽ.ഡി.സിയുടേയും നേതൃത്വത്തിൽ സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts