Your Image Description Your Image Description

കരുവാറ്റ ഗ്രാമപഞ്ചായത്തിലെ മാലിയിൽ-തോപ്പിൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു നിർവഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സാമ്പത്തിക വർഷങ്ങളിലായി 23 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.

കരുവാറ്റ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സനിൽകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഓമന, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം എം അനസ് അലി, ടി ആർ വത്സല, പി ശാന്തികൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി സുനിൽകുമാർ, കരുവാറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ഹരിദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *