Your Image Description Your Image Description

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കരുമാലൂര്‍ ഖാദി ഉത്പാദന കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നു. മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് (ഏപ്രില്‍ 17) വൈകീട്ട് 3ന് മാഞ്ഞാലി കരുമാലൂര്‍ ഖാദി ഉത്പാദന കേന്ദ്രത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കും.

ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിര്‍മ്മിക്കുന്നത്. നിലവില്‍ മുപ്പതിലധികം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തു വരുന്നുണ്ട്. പുതിയ മന്ദിരം പൂര്‍ത്തിയാകുന്നതോട് കൂടി 100 ലധികം തൊഴിലാളികള്‍ക്ക് ജോലി ചെയ്യുവാന്‍ കഴിയുന്ന സൗകര്യങ്ങളുണ്ടാകും.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ. കെ. എ രതീഷ് , ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. വി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌റ് സബിത നാസര്‍, വൈസ് പ്രസിഡന്റ് പോള്‍സണ്‍ ഗോപുരത്തിങ്കല്‍, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ബീന ബാബു, ശ്രീദേവി സുധി, റംല ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. പി അനില്‍കുമാര്‍, മെമ്പര്‍ ടി. എ മുജീബ്, ഖാദി ബോര്‍ഡ് മെമ്പര്‍മാരായ കെ ചന്ദ്രശേഖരന്‍, കമല സദാനന്ദന്‍, പ്രൊജക്റ്റ് ഓഫീസര്‍ ഷിഹാബുദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts