Your Image Description Your Image Description

ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം. കനത്ത മഴ തുടരുന്നതിനിടെ ബിലാസ്പൂർ ജില്ലയിലാണ് മേഘവിസ്ഫോടനമുണ്ടായത്. ഇന്ന് പുലർച്ചെ നൈന ദേവി നിയമസഭാ മണ്ഡലത്തിലെ ഗുത്രഹാൻ ഗ്രാമത്തിലാണ് മേഘവിസ്ഫോടനമുണ്ടായത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും നിരവധി വാഹനങ്ങൾ മണ്ണിനും അവശിഷ്ടങ്ങൾക്കും അടിയിൽ കുടുങ്ങിയതായും കൃഷിയിടങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തലസ്ഥാനമായ ഷിംലയിൽ മൂടൽമഞ്ഞ് വ്യാപകമായതിനാൽ കാഴ്ചാപരിധി കുറഞ്ഞത് വാഹനയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കി. വരുന്ന ശനി, ഞായർ ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാന അടിയന്തര പ്രവർത്തന കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം വരെ അട്ടാരി-ലേ റോഡ് (NH-3), ഔട്ട്-സൈഞ്ച് റോഡ് (NH-305) ഉൾപ്പെടെ 503 റോഡുകളാണ് അടച്ചിട്ടിരിക്കുന്നത്. കൂടാതെ, 953 പവർ ട്രാൻസ്ഫോർമറുകളും 336 ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടിട്ടുണ്ട്.

 

Related Posts