Your Image Description Your Image Description

ഡൽഹി : കനത്ത മഴയെ തുടർന്ന് മൂന്നു വടക്കൻ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജമ്മു കശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഹിമാചലിൽ 8 ജില്ലകളിൽ ശക്തമായ മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഡൽഹിയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും നിലവിലുണ്ട്.

Related Posts