Your Image Description Your Image Description

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്. അന്തരിച്ച നേതാവിന്റെ ചിത്രം പൂക്കളമായി ഒരുക്കിയാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്. വി എസ് നമ്മളെ വിട്ടുപോയതിന് ശേഷമുള്ള ആദ്യത്തെ ഓണമാണിത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ വേറിട്ട പൂക്കളം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയതും ശ്രദ്ധ നേടിയിരുന്നു. ആ പതിവ് തുടർന്നുകൊണ്ടാണ് ഈ ഓണത്തിന് വി എസ്സിന്റെ ചിത്രം പൂക്കളമായി ഒരുക്കിയത്. വി എസ്സിനോടുള്ള സ്നേഹാദരമാണ് ഈ പൂക്കളമെന്ന് മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ പൂക്കളം ഒരുക്കാൻ മുൻകൈയെടുത്ത എല്ലാ ഓഫീസ് ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു.

Related Posts