Your Image Description Your Image Description

കർണാടക:കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്ര പരിധിയിലുള്ള ബൊമ്മലാപുര ഗ്രാമത്തില്‍ കടുവയെ പിടികൂടാനാകാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ചു. 13 ഉദ്യോഗസ്ഥരെ ആണ് ഏതാണ്ട് 20 മിനിറ്റോളം നാട്ടുകാർ കൂട്ടിലടച്ചത്.

കടുവയെ പിടികൂടാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. എന്നാല്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനും അസഭ്യം പറഞ്ഞതിനും വാഹനത്തിന്റെ കാറ്റഴിച്ചുവിട്ടതിനുമെതിരെ നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ വനാതിര്‍ത്തിയില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെയാണ് ബൊമ്മലാപുര. കടുവയെ പിന്തുടരാനായി ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തിയത് ആയിരുന്നുവെന്ന് ബന്ദിപ്പൂര്‍ വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഡ്രോണ്‍ ഉപയോഗിച്ച് കടുവയുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യുകയും കോമ്പിംഗ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തെങ്കിലും കടുവയെ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Posts