ക​ടു​ത്ത വേ​ന​ലി​ന് ആ​ശ്വാ​സം ; യു.​എ.​ഇയിൽ ശ​ക്ത​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ വീ​ഴ്ച​യും

ക​ടു​ത്ത വേ​ന​ലി​ൽ ആ​ശ്വാ​സ​മാ​യി രാ​ജ്യ​ത്ത്​ ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ വീ​ഴ്ച​യും. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​ൽ​ഐ​നി​ലെ ഖ​ത്​​മ അ​ൽ ഷ​ക്​​ല, മ​ലാ​ഖി​ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​​ ശ​ക്ത​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ വീ​ഴ്ച​യു​മു​ണ്ടാ​യ​തെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം റി​പ്പോ​ർ​ട്ട്​ ചെ​യ്തു. അ​ൽ ന​ബ, ഉ​മ്മു ഖ​ഫ, അ​ൽ ദാ​ഹി​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യും ല​ഭി​ച്ചു.

അ​ൽ​ഐ​ൻ ന​ഗ​ര​ത്തി​ലെ അ​ൽ ഷ​ക്​​ല ക​നാ​ലി​ൽ ആ​ലി​പ്പ​ഴം വീ​ഴു​ന്ന​തി​ന്‍റെ​യും ഖ​ത്​​മ അ​ൽ ഷ​ക്​​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​ന്‍റെ​യും വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും കാ​ലാ​വ​സ്ഥ കേ​ന്ദ്രം പ​ങ്കു​വെ​ച്ചു. അ​ൽ സു​ഹ്​​റു​ബ്​ മേ​ഖ​ല​യി​ൽ മ​ഴ​യെ​തു​ട​ർ​ന്ന്​ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ൻ.​സി.​എം ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ അ​പ​ക​ട​ക​ര​മാ​യ കാ​ലാ​വ​സ്ഥ പ്ര​തീ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ ഉ​പ​രി​ത​ല താ​പ​നി​ല ചൂ​ടു​ള്ള​താ​കു​​മ്പോ​ഴാ​ണ്​ ആ​ലി​പ്പ​ഴം വീ​ഴാ​റ്​.

More From Author

Leave a Reply

Your email address will not be published. Required fields are marked *