Your Image Description Your Image Description

കഞ്ചാവിന്റെ ഉപ​യോഗം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി തായ്‍ലന്റ് ഭരണകൂടം. വിനോദ ഉപയോഗത്തിനായി കഞ്ചാവ് വിൽക്കുന്നത് നിരോധിക്കുകയും ഏതെങ്കിലും വിധത്തിലുള്ള ചില്ലറ വിൽപനക്ക് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കുകയും ചെയ്തുകൊണ്ട് തായ്‌ലൻഡ് ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

2022ൽ രാജ്യത്തിന്റെ മയക്കുമരുന്ന് പട്ടികയിൽനിന്ന് നീക്കം ചെയ്തതിനുശേഷം കുതിച്ചുയർന്ന 100 കോടി ഡോളറിലധികം വിലമതിക്കുന്ന ഒരു വ്യവസായമാണിത്. കഞ്ചാവ് നിയമവിധേയമാക്കുന്നതിന് നേതൃത്വം നൽകിയ ഭുംജൈതായ് പാർട്ടി കഴിഞ്ഞയാഴ്ച ഭരണ സഖ്യത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഇതിന്റെ വിനോദ ഉപയോഗത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം.

Leave a Reply

Your email address will not be published. Required fields are marked *