Your Image Description Your Image Description

കോഴിക്കോട്: കക്കയത്ത് വീണ്ടും കടുവയുടെ സാന്നിധ്യം.കഴിഞ്ഞ ദിവസം വൈകീട്ടോടെ ഡാം സൈറ്റ് റോഡില്‍ വെച്ചാണ് വനംവകുപ്പ് വാച്ചര്‍മാര്‍ നടന്ന് പോകുന്ന കടുവയെ കണ്ടത്. റിസര്‍വോയറിന്റെ സമീപത്തെ വനത്തില്‍ കടുവയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

സമീപത്തെ വനത്തിലേക്ക് കടുവ കയറി പോയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണം സീസണ്‍ ആയതിനാല്‍ ഡാം സൈറ്റ് മേഖല സന്ദര്‍ശിക്കാന്‍ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. മേഖലയില്‍ കാവല്‍ ശക്തമാക്കി സഞ്ചാരികളുടെ സുരക്ഷ അധികൃതര്‍ ഉറപ്പ് വരുത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

 

Related Posts