Your Image Description Your Image Description

ഇ​രി​ങ്ങാ​ല​ക്കു​ട : ഓ​ണ്‍​ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ തട്ടിപ്പ് നടത്തിയ ഏ​ജ​ന്‍റ് അറസ്റ്റിൽ.
കി​ഴു​ത്താ​ണി സ്വ​ദേ​ശി​യി​ല്‍ ​നി​ന്ന് ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

ഷെ​യ​ര്‍ ട്രേ​ഡിം​ഗി​ല്‍ ലാ​ഭം​നേ​ടാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 1,34,50,000 രൂ​പ​യു​ടെ ത​ട്ടി​പ്പു​ന​ട​ത്തി​യ കേ​സി​ല്‍ വ​യ​നാ​ട് വൈ​ത്തി​രി ചൂ​ണ്ടേ​ല്‍ സ്വ​ദേ​ശി ചാ​ലം​പാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഷ​നൂ​ദി(23)​നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ണോ​മി​ക്‌​സ് ടൈം​സ് പ​ത്ര​ത്തി​ലെ ഷെ​യ​ര്‍ ട്രേ​ഡിം​ഗ് പ​ര​സ്യം​ക​ണ്ട് ആ​കൃ​ഷ്ട​നാ​യ പ​രാ​തി​ക്കാ​ര​നെ ഷെ​യ​ര്‍ ട്രേ​ഡിം​ഗി​നാ​യി വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ ചേ​ര്‍​ത്തു ട്രേ​ഡിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള ലി​ങ്കും ന​ല്‍​കി ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

2024 സെ​പ്റ്റം​ബ​ര്‍ 22 മു​ത​ല്‍ 2024 ഒ​ക്ടോ​ബ​ര്‍ 31 വ​രെ​യു​ള്ള കാ​ല​യ​ള​വു​ക​ളി​ലാ​യി തൃ​ശൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ബാ​ങ്കു​ക​ളി​ല്‍​നി​ന്നു പ​ല ത​വ​ണ​ക​ളാ​യി​ട്ടാ​ണ് പ​രാ​തി​ക്കാ​ര​ന്‍ പ​ണം പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു​ന​ല്‍​കി​യ​ത്. ഷ​നൂ​ദ് ത​ട്ടി​പ്പു​സം​ഘ​ത്തി​ന്‍റെ ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തി​നു​ള്ള പ്ര​തി​ഫ​ല​മാ​യാ​ണ് 14 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യി​ട്ടു​ള്ള​തെ​ന്നു വ്യ​ക്ത​മാ​യ​തി​നാ​ലാ​ണ് ഷ​നൂ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

Leave a Reply

Your email address will not be published. Required fields are marked *