Your Image Description Your Image Description

തദ്ദേശ സ്ഥാപനങ്ങളിൽ ഓണാഘോഷം ഇത്തവണ വൃത്തിയുടെ ആഘോഷമാകും. ‘ഹരിത ഓണം’ എന്ന ബ്രാന്റിങ്ങോടെ ഓണാഘോഷം സംഘടിപ്പിക്കാനൊരുങ്ങുകയാണ് തദ്ദേശ സ്വയംഭരണവകുപ്പ്. ഓണാഘോഷം മാലിന്യരഹിതമാക്കുക, മാലിന്യത്തിൻ്റെ അളവ് കുറയ്ക്കുക എന്നിവയാണ് ഹരിത ഓണത്തിന്റെ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിനുള്ള നിർദ്ദേശം സർക്കാർ  നൽകിക്കഴിഞ്ഞു.

മഹാബലിയെ ‘വൃത്തിയുടെ ചക്രവർത്തി’ എന്ന ടാഗ് ലൈനിൽ ശുചിത്വ സന്ദേശം എല്ലാവരിലേക്കും എത്തിക്കും. കടകളിലും മാർക്കറ്റുകളിലും കൂടുതൽ കച്ചവടം നടക്കുന്ന സമയമായതിനാൽ പൊതു ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കും. ആവശ്യമെങ്കിൽ താൽക്കാലിക പൊതു കമ്പോസ്റ്റിങ് സംവിധാനം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുക്കും. ഓണ സദ്യക്ക് നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള കപ്പ്, പാത്രം, ഇല, സ്പൂൺ തുടങ്ങിയവ ഉപയോഗിക്കരുത്. അലങ്കാരങ്ങൾക്കും പൂക്കളത്തിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ നടപടി സ്വീകരിക്കും. ഓണക്കാല വഴിയോര കച്ചവടക്കാർക്ക് താൽക്കാലിക ലൈസൻസ് നൽകുന്ന തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ പ്രശ്നം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. മാലിന്യരഹിത ഓണം മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷൻ, ഫ്ലാറ്റ് സമുച്ചയങ്ങൾ, ക്ലബ്ബുകൾ എന്നിവക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി പുരസ്കാരം നൽകും. തദ്ദേശസ്ഥാപനങ്ങൾക്കും ജില്ലാതല പുരസ്കാരം ലഭിക്കും.

 

ജില്ലയിൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന കർശനമാക്കും.

ആഗസ്റ്റിലെ വാതിൽപ്പടിശേഖരണത്തിൽ ഇ-മാലിന്യവും സാനിറ്ററി മാലിന്യവും ഒഴികെയുള്ളവ ശേഖരിക്കും. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത് എന്നത് സംബന്ധിച്ചും ഹരിത കർമ്മസേന വീടുകളിൽ നേരിട്ടെത്തി അറിയിപ്പ് നൽകും. ഓണത്തിന് മുമ്പും ശേഷവും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തും. സമൂഹ മാധ്യമങ്ങൾ വഴിയുള്ള ബോധവൽക്കരണവും ശക്തമാക്കും.

Related Posts