Home » Blog » Kerala » ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവം; മേൽശാന്തി അറസ്റ്റില്‍
4

പിറവം: ഓണക്കൂർ ദേവീ ക്ഷേത്രത്തില്‍ വിഗ്രഹത്തിൽ ചാർത്തിയ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ മേൽശാന്തി അറസ്റ്റില്‍, കെ.ഇ. ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ സ്വദേശിയാണ് മേൽശാന്തി ഉണ്ണികൃഷ്ണൻ. ക്ഷേത്രം ഭരണസമിതിക്ക് വന്ന ഫോൺ സന്ദേശമാണ് മോഷണം കണ്ടെത്താൻ കാരണമായത്. ആഭരണങ്ങൾ വിറ്റ കോതമംഗലത്തെ സ്ഥാപനത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

സ്വർണാഭരണങ്ങൾ മാറ്റി വ്യാജ ആഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തിയാണ് മേൽശാന്തി തട്ടിപ്പ് നടത്തിയത്. ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന നാല് ഗ്രാം, 12 ഗ്രാം വീതം തൂക്കമുള്ള രണ്ടു ലോക്കറ്റുകളും കൃഷ്ണവിഗ്രഹത്തിലെ നാല് ഗ്രാം ലോക്കറ്റുമാണ് മോഷ്ടിച്ചത്.