Your Image Description Your Image Description

ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയില്‍ പൊതു വിപണി കേന്ദ്രീകരിച്ചു നടക്കുന്ന സംയുക്ത പരിശോധന ഊര്‍ജ്ജിതം. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശാനുസരണം താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സംയുക്ത സ്‌ക്വാഡ് നടത്തിയ 22 പരിശോധനകളില്‍ നിശ്ചിത മാതൃകയിലുള്ള വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതടക്കം എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അളവ്തൂക്ക ഉപകരണങ്ങള്‍ സീല്‍ ചെയ്ത് സൂക്ഷിക്കാത്തതിന് 3000 രൂപയുടെ പിഴയും ഈടാക്കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കല്‍, പര്‍ച്ചേസ് ബില്ലുകളുടെ സൂക്ഷിപ്പ്, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കല്‍ എന്നിവയും ശരിയായ വിധം പതിച്ച് സൂക്ഷിക്കാത്ത ത്രാസുകള്‍, പായ്ക്കിംഗ് ലേബലുകള്‍, തൂക്കത്തില്‍ കുറവ്, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പഴം/പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലെ വൃത്തിയും വെടിപ്പും തുടങ്ങിയവയാണ് പരിശോധിക്കുന്നത്.

Related Posts