Your Image Description Your Image Description

ആലുവ: ഒഴിഞ്ഞപറമ്പിൽ 10 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുന്നത്തേരി – കോമ്പാറ റോഡിൽ കല്ലിങ്ങാപ്പറമ്പിന് സമീപം ഇടപ്പള്ളി യത്തിയാംഖാന വക പുരയിടത്തിൽ കഞ്ചാവ് കണ്ടെത്തിയത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘം കഞ്ചാവ് ചാക്ക് ഏറ്റെടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ സമീപത്തെ പാടശേഖരങ്ങളിൽ വെള്ളം കയറുന്നുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയവർ ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്ളാസ്റ്റിക്ക് ചാക്ക് കണ്ടെത്തിയത്.

സംശയത്തെ തുടർന്ന് മുൻപരിചയമുള്ള എ.ടി.എസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോൾ കഞ്ചാവാണെന്ന് ബോദ്ധ്യമായതിനെ തുടർന്നാണ് എക്സൈസിനെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *