Your Image Description Your Image Description

മുംബൈ: ട്രാവല്‍ ടെക് സ്ഥാപനമായ ഓയോയുടെ മാതൃ കമ്പനിയായ ഒറാവൽ സ്റ്റേയ്‌സ് ഇനി അറിയപ്പെടുന്നത് പ്രിസം എന്ന പേരിൽ. കമ്പനിയുടെ ചെയർമാനും സ്ഥാപകനുമായ റിതേഷ് അഗർവാൾ ആണ് പേര് മാറ്റിയ വിവരം പ്രഖ്യാപിച്ചത്. ഓയോയുടെ കീഴെ വരുന്ന എല്ലാ ബിസിനസുകൾക്കും ഇനി ഈ പേര് ആയിരിക്കും ബാധകമാകുയെന്ന് അദ്ദേഹം പറഞ്ഞു.6,000-ത്തിലധികം എൻട്രികളിൽ നിന്നാണ് പേര് തിരഞ്ഞെടുത്തത്.

‘പ്രിസം’ തങ്ങളുടെ എല്ലാ ബിസിനസുകൾക്കും വേണ്ടിയുള്ള ബ്രാൻഡാകുമെന്നും കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുമെന്നും റിതേഷ് അഗർവാൾ പറ‍ഞ്ഞു. പ്രീമിയം ഹോസ്പിറ്റാലിറ്റി, എക്സ്റ്റൻഡഡ്-സ്റ്റേ റെസിഡൻസുകൾ, ആഘോഷ വേദികൾ, ആഡംബര വിനോദയാത്രകൾ എന്നിവയുടെ വൈവിധ്യമാർന്ന സേവനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന മാതൃ ബ്രാൻഡായിരിക്കും പ്രിസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Related Posts