ഒമാനിൽ 35 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്നു​മാ​യി​ മൂ​ന്ന് പേർ പി​ടി​യി​ൽ

ഒമാനിൽ 35 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്നു​മാ​യി ഖു​റി​യാ​ത്ത് വി​ലാ​യ​ത്തി​ൽ മൂ​ന്ന് നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ട് ഇ​റാ​നി​യ​ൻ പൗ​ര​ന്മാ​രും ഒ​രു പാ​കി​സ്താ​നി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്.

മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ​യെ നേ​രി​ടു​ന്ന​തി​നു​ള്ള ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലു​മാ​യി സ​ഹ​ക​രി​ച്ച് പൊ​ലീ​സ് കോ​സ്റ്റ് ഗാ​ർ​ഡാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. 35 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​മാ​ണ് പ്ര​തി​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *