ഒമാനിൽ മു​ന്തി​രി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​മി​ത ബു​ദ്ധി​യും സ്മാ​ർ​ട്ട് ഫാ​മി​ങ്ങും

മു​ന്തി​രി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​മി​ത ബു​ദ്ധി​യും സ്മാ​ർ​ട്ട് ഫാ​മി​ങ് രീ​തി​ക​ളും സ്വീ​ക​രി​ക്കാ​ൻ ആ​ഹ്വാ​നം. വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ മു​ദൈ​ബി​യ​യി​ൽ ന​ട​ക്കു​ന്ന മു​ന്തി​രി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു പ്ര​ത്യേ​ക അ​ക്കാ​ദ​മി​ക് സെ​ഷ​നി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്.

ക​ർ​ഷ​ക​രെ വി​ശാ​ല​മാ​യ വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് ഇ-​മാ​ർ​ക്ക​റ്റി​ങ​ള പ്ലാ​റ്റ്‌​ഫോ​മു​ക​ൾ സൃ​ഷ്ടി​ക്കാ​നും ശി​പാ​ർ​ശ ചെ​യ്തു. മു​ന്തി​രി കൃ​ഷി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ർ​ഷി​ക മേ​ഖ​ല​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി ശി​പാ​ർ​ശ​ക​ൾ പ​രി​പാ​ടി​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്നോ​ട്ടു​വെ​ച്ചു. കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ​ഗ്ധ​രും അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​രും മ​റ്റു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും സെ​ഷ​നി​ൽ പ​​ങ്കെ​ടു​ത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *