Your Image Description Your Image Description

ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇക്കെതിരായ നിര്‍ണായക ഗ്രൂപ്പ് എ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന പത്രസമ്മേളനം പാകിസ്ഥാന്‍ റദ്ദാക്കി. റദ്ദാക്കാനുള്ള കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യം ഒഴിവാക്കാനാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് സൂചന. ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് ശേഷം ഹസ്തദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഐസിസി നിലപാട് വ്യക്തമായതോടെയാണ് പിസിബിയുടെ തീരുമാനം.

ആന്‍ഡി പൈക്രോഫ്റ്റിനെ മാച്ച് ഒഫീഷ്യല്‍സ് പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്ന പിസിബിയുടെ ആവശ്യം ചൊവ്വാഴ്ച ഐസിസി ഔദ്യോഗികമായി നിരസിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പുതിയ നടപടികള്‍.

Related Posts