Your Image Description Your Image Description

തിരുവനന്തപുരം : ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ നൃത്ത അധ്യാപകന് 52 വര്‍ഷം കഠിന തടവ്. കൊല്ലം തുളസിമുക്ക് സ്വദേശി സുനില്‍ കുമാറിനെയാണ് തിരുവനതപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം വെറും തടവും പ്രതി അനുഭവിക്കണം.

2019 -ല്‍ നൃത്തം പഠിക്കാനെത്തിയ കുട്ടിയെ ഹാളിലിന് അകത്തുള്ള മുറിക്കുളില്‍ കയറ്റി നിരവധി തവണ പ്രതി പീഡിപ്പിക്കുകയായിരുന്നു. നൃത്തം പഠിക്കാന്‍ പോകുന്നില്ലെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും മടിയാണെന്ന് കരുതി വീട്ടുകാര്‍ വീണ്ടും പറഞ്ഞയച്ചു. പ്രതിയുടെ ഭീഷണി കാരണം കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. അനുജനെയും കൂടെ നൃത്തപഠനത്തിന് വിടാന്‍ വീട്ടുകാര്‍ ഒരുങ്ങിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *