ഏഴുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം ; പ്രതിക്ക് കഠിനതടവ്

തൊടുപുഴ: ഏഴ് വയസ്സുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയാള്‍ക്ക് 21 വര്‍ഷം കഠിനതടവ്.കരിമണ്ണൂര്‍ ചാലാശ്ശേരി കരിമ്പനക്കല്‍ കെ.സി. പ്രദീപ്(48)നെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ഇപ്പോള്‍ കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ഡ്രൈവറാണ് പ്രതി.

തടവിന് പുറമേ 1.35 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴുവര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി.

2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അന്ന് പ്രതി ഇളംദേശം ബ്ലോക്ക് ഡിവലപ്‌മെന്റ് ഓഫീസിലെ ജീവനക്കാരനായിരുന്നു. കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി സ്‌കൂളില്‍ അധ്യാപികയോട് പറയുകയായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *