Your Image Description Your Image Description

റ്റവും ചെറിയ ഇലക്ട്രിക് കാറായ ഹോണ്ട എൻ-വൺ ഇ ജപ്പാനിൽ അരങ്ങേറ്റം കുറിച്ചു. ഈ വാഹനത്തിന്റെ എക്സ്റ്റീരിയർ, ഇന്റീരിയർ, ഫീച്ചർ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജൂലൈയിൽ 2025 ലെ ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ കമ്പനി ഒരു ഫ്യൂച്ചറിസ്റ്റിക് ‘സൂപ്പർ ഇവി കൺസെപ്റ്റ്’ എന്ന നിലയിൽ ഈ ആശയം അവതരിപ്പിച്ചതിന് ശേഷമാണ് ഈ അവതരണം.

സെപ്റ്റംബറോടെ കാർ ജപ്പാനിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം വാഹനം യുകെയിൽ ലോഞ്ച് ചെയ്യാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഈ കാറിന്‍റെ രൂപകൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിനൊരു പഴയകാല ലുക്ക് ലഭിക്കുന്നു. റെട്രോ ഘടകങ്ങളും ലാളിത്യത്തിനും പ്രായോഗികതയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.

ഈ ഇലക്ട്രിക് കീ മൈക്രോകാറിൽ നേരായ ഫ്രണ്ട് ഫാസിയ, ക്ലാംഷെൽ-സ്റ്റൈൽ ബോണറ്റ്, മുൻ വലതുവശത്ത് ചാർജിംഗ്/വി2എൽ പോർട്ട് എന്നിവ ലഭിക്കുന്നു. സൈഡ് പ്രൊഫൈലിൽ ബോഡി-കളർ കൺവെൻഷണൽ ഡോർ ഹാൻഡിലുകൾ, ഇന്റഗ്രേറ്റഡ് ടേൺ സിഗ്നലുകളുള്ള ഡ്യുവൽ-ടോൺ ഓആർവിഎമ്മുകൾ, ബ്ലാക്ക്-ഔട്ട് ബി പില്ലറുകൾ, വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ എന്നിവ ഉൾപ്പെടുന്നു.

Related Posts