Your Image Description Your Image Description

ന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് രോഹിത് ശർമ്മയുടെ പേരിലാണ്. 637 സിക്സറുകളാണ് മൂന്ന് ഫോർമാറ്റിൽ നിന്ന് താരം നേടിയത്. ഏകദിനങ്ങളിൽ 93 ഉം ടി20യിൽ 140 ഉം സ്ട്രൈക്ക് റേറ്റ് താരത്തിനുണ്ട്.

ഇപ്പോഴിതാ ഏത് ബൗളറിനെതിരെയാണ് ഏറ്റവും കൂടുതൽ സിക്സറുകൾ അടിക്കാൻ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് രോഹിത്. എല്ലാ ബൗളർമാർക്കെതിരെയും സിക്സറുകൾ അടിക്കുന്നത് എനിക്ക് ഇഷ്ടമാണ് എന്നായിരുന്നു രോഹിത്തിന്റെ മറുപടി. അതിൽ പ്രത്യേക ബോളർ എന്നില്ല, ഓരോ പന്തിലും പരമാവധി റൺസ് എന്നതാണ് തന്റെ ലക്ഷ്യമെന്നും രോഹിത് പറഞ്ഞു.

അതേസമയം രോഹിത് കുറച്ച് മാസങ്ങളായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് (എം‌ഐ) വേണ്ടിയാണ് അവസാനമായി കളിച്ചത്. ആ ടൂർണമെന്റിൽ, രോഹിത് 15 മത്സരങ്ങളിൽ നിന്ന് 22 സിക്സറുകൾ നേടി.

Related Posts