Your Image Description Your Image Description

ബെംഗളൂരു: ടി20 ടീമിൽ ശുഭ്മാന്‍ ഗില്ലിനെ ഉൾപ്പെടുത്തിയതിലൂടെ സെലക്ടര്‍മാര്‍ പ്രശ്നങ്ങള്‍ ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്ന് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ പറഞ്ഞു. ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിലെടുത്തതിന് പിന്നില്‍ ബിസിസിഐയുടെ കച്ചവട താല്‍പര്യങ്ങള്‍ കൂടിയുണ്ടാകാമെന്നും റോബിന്‍ വ്യക്തമാക്കി.

ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിലുള്‍പ്പെടുത്തുക വഴി സെലക്ടര്‍മാര്‍ പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ ഇന്ത്യൻ ക്രിക്കറ്റിന്‍റെ പൊതുവെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഗില്ലിനെ ടീമിലെടുത്തതിനെ കുറ്റം പറയാനാവില്ല. കാരണം, ഓരോ കാലഘട്ടത്തിലും ബിസിസിഐ ഓരോ സൂപ്പര്‍ താരങ്ങളെ വളര്‍ത്തിക്കൊണ്ടവരികയും അവരെ അകമഴിഞ്ഞ് പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ ഇപ്പോള്‍ തന്നെ സൂപ്പര്‍ താരമായ ഗില്ലിനെ ടി20 ടീമിലെടുത്ത തീരുമാനം ന്യായീകരിക്കാവുന്നതാണ്‘, ഉത്തപ്പ പറഞ്ഞു.

അതേസമയം ടീമിൽ ഗില്ലിനെ ഉൾപ്പെടുത്തിയതോടെ ടി20 ടീമില്‍ ഓപ്പണറായ സഞ്ജു സാംസണിന്‍റെ സ്ഥാനമാണ് പ്രതിസന്ധിയിലായത്. വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ചാല്‍ ഓപ്പണറായ സഞ്ജു പുറത്താകും.

Related Posts