Your Image Description Your Image Description

രിത്രത്തിലെ മികച്ച ഹിറ്റർമാരിൽ ഒരാളാണ് വെസ്റ്റ് ഇൻഡീസ് മുൻ ഇതിഹാസം ക്രിസ് ​ഗെയ്ൽ. ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളുകൂടിയാണ് ഗെയ്ൽ. റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ കാലഘട്ടം ഐപിഎല്ലിന്റെ തലവര തന്നെ മാറ്റുന്നതായിരുന്നു.

ക്രിസ് ​ഗെയ്ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലാണ് ഐപിഎൽ കളിക്കാൻ ആരംഭിച്ചത്. അവിടെ രണ്ട് സീസണിൽ കളിച്ചതിന് ശേഷം താരത്തെ കെകെആർ റിലീസ് ചെയ്തു. പിന്നീട് 2011ൽ ആരും ടീമിൽ എടുക്കാത്തതിനാൽ അദ്ദേഹം പുറത്തിരിക്കേണ്ടി വന്നു. ആർസിബിയിൽ ഡിർക് നാനസിന് പരിക്കേറ്റത് മൂലം ഗെയ്‌ലിനെ ടീമിലെത്തിച്ചു. ആർസിബി തന്നെ വിളിക്കുമ്പോൾ താൻ ഒരു നൈറ്റ് ക്ലബ്ബിലായിരുന്നു എന്ന് പറയുകയാണ് ഗെയ്ൽ.

എനിക്ക് ഒരു വിളി വന്നു, ഞാൻ ജമൈക്കയിൽ ഒരു നൈറ്റ് ക്ലബ്ബിലായിരുന്നു അപ്പോൾ. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ നിന്നും പുറത്താക്കപ്പെട്ട സമയം ലോകകപ്പിൽ നിന്നും പുറത്തായി ഇതിനൊപ്പം പരിക്ക്, അങ്ങനെ ഒരു സമയമായിരുന്നു അത്. ഞാൻ ആകെ നിരാശാനായി ക്രിക്കറ്റ് കളിയൊന്നുമില്ലാതെ നൈറ്റ് ക്ലബ്ബിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് വിജയ് മല്യയും അനിൽ കുംബ്ലെയും എന്നെ വിളിക്കുന്നത്. ഞാൻ ഫിറ്റാണോന്ന് അവർ ചോദിച്ചു, ഇത് സത്യമാണോ എന്ന് ഞാൻ ചിന്തിച്ചു. ഫിറ്റാണെന്ന് പറഞ്ഞു. അപ്പോൾ നാളെ തന്നെ എന്നോട് എംബസിയിൽ ചെന്ന് വിസ എടുക്കാൻ ആവശ്യപ്പെട്ടു. ഞാൻ നാളെ ശനിയാഴ്ചയാണെന്ന് പറഞ്ഞു. അതോർത്ത് വിഷമിക്കേണ്ട അവിടെ ചെന്നാൽ മതിയെന്ന് പറഞ്ഞു. ഞാൻ പിറ്റേന്ന് പോകുകയും വിസ ലഭിക്കുകയും ചെയ്തു. ഉടനെ തന്നെ ഇന്ത്യയിലേക്ക് ഫ്ലൈറ്റ്എടുക്കുകയും ചെയ്തു‘, ഗെയിൽ പറഞ്ഞു.

Related Posts