Home » Blog » kerala Max » എറണാകുളത്ത് വിനോദസഞ്ചാരികളുടെ ജീപ്പും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് പരിക്ക്
new-a

എറണാകുളം-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആർച്ച് പാലത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പും ട്രാവലറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു.

മലപ്പുറം വളാഞ്ചേരി സ്വദേശികളായ എം. ഉണ്ണികൃഷ്ണൻ (56), ഭാര്യ സൂര്യവൃന്ദ (49), എടരിക്കോട് സ്വദേശികളായ രഘു നാരായണൻ (40), ഭാര്യ എസ്. ഗോപിക (33), ചിറ്റൂർ സൂര്യകാലടിമന സ്വദേശി സൂരജ് (38), പട്ടിമറ്റം സ്വദേശി ദാമോദരൻ നമ്പൂതിരി (65), തൃപ്പൂണിത്തുറ സ്വദേശിനി ദേവിക ശ്രീദേവി (25) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാർ ഭാഗത്തേക്ക് പോവുകയായിരുന്ന സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.