Your Image Description Your Image Description

ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിന്നും സിംഗപ്പൂരിലേക്ക് പറന്ന എയർ ഇന്ത്യ സിംഗപ്പൂർ-ബൗണ്ട് വിമാനത്തിൽ തകരാർ. ബുധനാഴ്ച വൈകുന്നേരം പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ 200 ലധികം യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവന്നു. എയർ കണ്ടീഷനിംഗ് സംവിധാനത്തിന്റെ തകരാറുമൂലം രണ്ട് മണിക്കൂറോളം വിമാനത്തിൽ ഇരുന്ന ശേഷമാണ് ഇവരെയെല്ലാം പുറത്തിറക്കിയത്.

ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം ഉപയോഗിച്ച് സർവീസ് നടത്തിയ ഫ്ലൈറ്റ് AI2380, രാത്രി 11 മണിയോടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു, പക്ഷേ വിമാനം പറക്കാൻ വൈകി. വിമാനത്തിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റവും വൈദ്യുതി വിതരണവും തകരാറിലാക്കുകയായിരുന്നു.

രണ്ട് മണിക്കൂറോളം വിമാനത്തിൽ ഇരുന്ന ശേഷമാണ് എല്ലാ യാത്രക്കാരെയും ടെർമിനൽ കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. 200 ലധികം യാത്രക്കാരെ ഇറക്കിവിടാനുള്ള തീരുമാനത്തിന് പ്രത്യേക കാരണമൊന്നും ജീവനക്കാർ നൽകിയിട്ടില്ലെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു PTI പത്രപ്രവർത്തകൻ പറഞ്ഞു.

Related Posts