എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ ബസിനടിയിൽ പെട്ട് മെക്കാനിക്ക് മരിച്ചു

കണ്ണൂർ: ബസിനടിയിൽ പെട്ട് മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പാല ബസാറിലെ കൃഷ്ണ ഹൗസിൽ സി.വി. സുകുമാരൻ ആണ് മരിച്ചത്. അറുപത്തിനാല് വയസ്സായിരുന്നു.

വീടിന് സമീപത്തായാണ് സുകുമാരൻ വർക്ക് ഷോപ്പ് നടത്തിയിരുന്നത്. ടൂറിസ്റ്റ് ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെയാണ് അപകടം. ബസിന്റെ എയർ സസ്പെൻഷൻ താഴ്ന്ന് സുകുമാരന്റെ തല കുടുങ്ങുകയായിരുന്നു. ഈ സമയത്ത് മറ്റാരും അടുത്തുണ്ടായിരുന്നില്ല.പിന്നീട് ഭാര്യയാണ് അപകടം കണ്ടത്. ഫയർഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് സുകുമാരനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *