Your Image Description Your Image Description

കോഴിക്കോട് നടന്ന ഇന്റര്‍ ഗ്രൂപ്പ് ടി.എസ്.സി മത്സരത്തില്‍ സര്‍വീസ് വെപ്പണ്‍ ഷൂട്ടിങ് ഇനത്തില്‍ കൊല്ലം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. ഇന്റര്‍ ഗ്രൂപ്പ് ടി.എസ്.സി ഓവറാള്‍ മത്സരത്തിലും റണ്ണറപ്പായി. ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്.

കൊല്ലം ഗ്രൂപ്പിന്റെ കീഴിലുള്ള യൂണിറ്റുകളിലെ 59 കേഡറ്റുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. എന്‍.സി.സി കൊല്ലം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി.സുരേഷ്, വിവിധ എന്‍. സി. സി യൂണിറ്റുകളിലെ കമാന്‍ഡിങ് ഓഫീസര്‍മാര്‍, ജി.സി.ഐ, പി.ഐ ജീവനക്കാര്‍ എന്നിവരാണ് പരിശീലനം നല്‍കിയത്.

Related Posts