Your Image Description Your Image Description

ഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയാതെ പോയതിനെക്കുറിച്ച് യുവ ഇന്ത്യൻ ബാറ്റർ യശസ്വി ജയ്‌സ്വാൾ പ്രതികരിക്കുന്നു. 2023-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം, ജയ്‌സ്വാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതുവരെ കളിച്ച 23 ടി20 മത്സരങ്ങളിൽ നിന്ന് 723 റൺസ് നേടിയിട്ടുണ്ട്.

ഏഷ്യാ കപ്പ് ടീമിൽ ജയ്‌സ്വാളിന് അവസരം ലഭിക്കാത്തത് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. ഉപനായകനായി ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയതാണ് ജയ്‌സ്വാളിന്റെ പുറത്താകലിന് കാരണമായത്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.

ക്രിക്കറ്റ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് തന്റെ കൈയിലല്ലെന്നും അത് സെലക്ടർമാരുടെ തീരുമാനമാണെന്നും യശസ്വി ജയ്‌സ്വാൾ വ്യക്തമാക്കി. തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ എന്തുകൊണ്ടാണ് പുറത്തായതെന്ന് ചിന്തിക്കാറില്ല. അതൊന്നും എന്റെ നിയന്ത്രണത്തിലല്ല. ടീമിന്റെ ആവശ്യകതകളും കോമ്പിനേഷനുകളും അനുസരിച്ചാണ് സെലക്ഷൻ നടക്കുന്നത്. എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും,” ജയ്‌സ്വാൾ പറഞ്ഞു.

“എന്റെ സമയം വരുമ്പോൾ കാര്യങ്ങൾ നേരെയാകും. മികച്ച രീതിയിൽ പരിശീലിക്കുകയും കഠിനാധ്വാനം ചെയ്യുകയുമാണ് എനിക്ക് ചെയ്യാൻ സാധിക്കുന്നത്. വലിയ കാര്യങ്ങൾ ചെയ്യാൻ എനിക്ക് എപ്പോഴും തോന്നാറുണ്ട്. അതിനുവേണ്ടിയുള്ള കഠിന പരിശ്രമം തുടരും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts