Your Image Description Your Image Description

കൊച്ചി: തന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും യുവ നടി റിനി ആൻ ജോര്‍ജ്. രാഹുൽ രാജി വെക്കണോ എന്ന് പ്രസ്ഥാനം തീരുമാനിക്കട്ടെയെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.വി ഡി സതീശൻ മനസാ വാചാ കർമണ അറിയാത്ത കാര്യത്തെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി അതുകൊണ്ടാണ് ഫേസ് ബുക്കിലൂടെ പ്രതികരിച്ചതെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് റിനിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവിനെ പിന്തുണച്ചുകൊണ്ടാണ് റിനി ആൻ ജോർജ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തന്‍റെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന സിദ്ധാന്തം ഉന്നയിക്കുകയും ബഹുമാനത്തോടെ കാണുന്ന നേതാവിനെ അതിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് വലിയ വേദന സൃഷ്ടിക്കുന്നുവെന്നായിരുന്നു റിനിയുടെ പോസ്റ്റ് . പ്രതിപക്ഷ നേതാവ് വിഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവച്ചൊയിരുന്നു റിനിയുടെ പോസ്റ്റ്. സ്ത്രീകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ എന്നും റിനിയുടെ ചോദ്യം.മനസും വായുമറിയാത്ത വ്യക്തികളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നവരോടെ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാനാണെന്നും റിനി പോസ്റ്റിൽ ചോദിക്കുന്നു. എന്‍റെ വാക്കുകൾ എന്‍റേത് മാത്രമാണെന്നും ഒരു ഗൂഢാലോചന സിദ്ധാന്തവും ഇവിടെ വർക്ക് ഔട്ട് ആവുകയില്ലെന്നും റിനി പോസ്റ്റിലൂടെ പറയുന്നു.

‘പൂർണ ഉത്തരവാദിത്തം എനിക്ക് മാത്രം, ആരെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുമോ’; പ്രതിപക്ഷ നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിനി

‘പൂർണ ഉത്തരവാദിത്തം എനിക്ക് മാത്രം, ആരെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുമോ’; പ്രതിപക്ഷ നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിനി

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; ‘ബലാത്സംഗ കേസിലെ പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്’

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; ‘ബലാത്സംഗ കേസിലെ പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്’

 

 

 

 

Related Posts