Your Image Description Your Image Description

ജിഎസ്ടി ഘടനയിൽ മാറ്റം  വരുത്തിയെങ്കിലും കൊക്കകോള, പെപ്‌സി തുടങ്ങിയ ശീതളപാനീയങ്ങൾക്ക് വില വർധിക്കില്ല. നികുതി ഘടന മാറിയെങ്കിലും മൊത്തം നികുതി നിരക്ക് പഴയതുപോലെ തുടരുന്നതാണ് ഇതിന് കാരണം. പുതിയ ജിഎസ്ടി 2.0 പ്രകാരം, കാർബണേറ്റഡ് ഫ്രൂട്ട് ഡ്രിങ്കുകൾ, കഫീൻ ചേർത്ത പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, പഞ്ചസാരയോ മറ്റ് മധുരങ്ങളോ ചേർത്ത പാനീയങ്ങൾ എന്നിവയ്ക്ക് ഇനി 40% ജിഎസ്ടി ബാധകമാണ്. നേരത്തെ, ഇത് 28% ജിഎസ്ടിയും 12% സെസ്സുമായിരുന്നു.

പഴച്ചാറുകൾക്ക് വില കുറയും

സർക്കാർ അറിയിപ്പ് പ്രകാരം, കാർബണേറ്റഡ് അല്ലാത്ത പഴച്ചാറുകൾക്ക് ഉണ്ടായിരുന്ന 12% ജിഎസ്ടി 5% ആയി കുറച്ചു. ഇതോടെ ട്രോപ്പിക്കാന, മിനിറ്റ് മെയ്ഡ്, മാസാ, റിയൽ ഫ്രൂട്ട് ജ്യൂസുകൾ തുടങ്ങിയ പാനീയങ്ങൾക്ക് വില കുറയാൻ സാധ്യതയുണ്ട്

അതേസമയം, 40% പ്രത്യേക നികുതി നിരക്ക് ബാധകമായ ഉൽപ്പന്നങ്ങൾ എന്തൊക്കെയാണെന്ന് സർക്കാർ വ്യക്തമായ വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ട്. രാജ്യത്ത് വർധിച്ചുവരുന്ന പ്രമേഹരോഗം നിയന്ത്രിക്കാൻ സർക്കാർ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിടുന്നുണ്ട്.

Related Posts