Your Image Description Your Image Description

കോഴിക്കോട് : ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ‘കല്‍പ്പകം 2025’ പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പരിസ്ഥിതി സംരക്ഷണം, ലഹരിവിരുദ്ധ പ്രവര്‍ത്തനം, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയാണ് എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 160 യൂണിറ്റുകളില്‍നിന്നുള്ള 8,000 വളണ്ടിയര്‍മാര്‍ സ്‌കൂളിലും വീടുകളിലും പൊതു ഇടങ്ങളിലും തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഹിമായത്ത് ഹയര്‍ സെക്കന്‍ഡറിയില്‍ തെങ്ങിന്‍ തൈ നട്ട് ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രാജേഷ് കുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

എന്‍എസ്എസ് ജില്ലാ കോഓഡിനേറ്റര്‍ എം കെ ഫൈസല്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. വളണ്ടിയര്‍ ഫാത്തിമ ഷിംലിയ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. പിടിഎ പ്രസിസന്റ് പി എന്‍ വലീദ്, എന്‍എസ്എസ് സിറ്റി ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ എന്‍ റഫീഖ്, പ്രിന്‍സിപ്പല്‍ ടി പി മുഹമ്മദ് ബഷീര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി ടി ഫാത്തിമ, പി കെ അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. പെരുന്നാളിനോടനുബന്ധിച്ച് സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സമാഹരിച്ച കുഞ്ഞുടുപ്പുകള്‍ ചടങ്ങില്‍ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts