Your Image Description Your Image Description

തിരുവനന്തപുരം: എന്‍എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങളില്‍ പിന്തുന്ന നൽകുന്നതെന്നും എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്‍റെ നിലപാടിനോട് ഒപ്പം എന്‍എസ്എസ് എത്തിയോ എന്നറിയില്ലെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും സ്ത്രീപ്രവേശനം പാടില്ലെന്നും എന്‍എസ്എസ് പറയുന്നു. ഞങ്ങളും അത് തന്നെയാണ് പറയുന്നത്. ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനം പാടില്ല എന്ന നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അത് തന്നെയാണ് ഞങ്ങളുടേയും നിലപാട് എന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന്‍റെ നിലപാട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യും. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ എന്‍എസ്എസ് ഇനി സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല. ശബരിമലയില്‍ എന്‍എസ്എസ് എടുത്ത നിലപാടിനോട് എസ്എന്‍ഡിപിക്കും യോജിപ്പ്. കോണ്‍ഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞത് ശരിയാണ്. ആചാരകാര്യങ്ങളിലാണ് എന്‍എസ്എസ് സര്‍ക്കാരിനെ എതിർത്തത്. സുകുമാരൻ നായർ പറഞ്ഞത് ശരിയാണ് എന്നും അദ്ദേഹം പറഞ്ഞു

 

Related Posts