Your Image Description Your Image Description

ടെലിവിഷൻ പരമ്പരകളിലൂടെയെത്തി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ശാലിൻ സോയ. തന്റെ കരിയറിന്റെ തുടക്കത്തിൽ സിനിമയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ശാലിൻ പല വേദികളിലും പറഞ്ഞിട്ടുണ്ട്. അതേപോലെ തന്റെ ജീവിതത്തെ കുറിച്ചും നടി പലപ്പോഴായിട്ട് മനസ് തുറന്നിട്ടുണ്ട്. വലിയ സിനിമാ പശ്ചത്തലമില്ലാത്ത കുടുംബത്തിൽ നിന്നും വന്നിട്ടും ശാലിന് സിനിമാ മേഖലയിൽ തന്റേതായ ഒരിടം കണ്ടെത്താനാ‌യി എന്നുള്ളതും ശ്രദ്ധേയം.

ഓട്ടോ​ഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് ശാലിൻ കലാരം​ഗത്ത് ചുവട് വെച്ചത്. ആ കാലത്തെ മികച്ച സീരിയലുകളിലൊന്നായ ഓട്ടോ​ഗ്രാഫിൽ ദീപറാണിയെന്ന കാഥാപാത്രത്തിലൂടെ ശാലിൻ സോയ ശ്രദ്ധിക്കപ്പെട്ടു. ഒരു പറ്റം സ്കൂൾ വിദ്യാർഥികൾക്ക് ഇടയിലെ പ്രശ്നങ്ങളും, പ്രണയവുമായിരുന്നു പരമ്പരയുടെ പശ്ചാത്തലം. മലയാളികളുടെ മനസിൽ പതിഞ്ഞ ഒരു മുഖമാണ് ശാലിന്റെത്.

എന്നാൽ കഴിഞ്ഞ ദിവസം ശാലിൻ പറഞ്ഞ കുറച്ച് കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമാ രം​ഗത്ത് നിന്നും നേരിട്ട അവ​ഗണനകളെക്കുറിച്ച് തുറന്ന് സംസാരിക്കുകയായിരുന്നു നടി. പലരും സ്ഥാനം നോക്കിയാണ് പെരുമാറുകയെന്ന് ശാലിൻ സോയ പറയുന്നു.

സിനിമാ രം​ഗത്ത് ഇന്ന ആളുടെ കൂടെ അഭിനയിക്കണം എന്ന ആ​ഗ്രഹമൊന്നുമില്ല. ആരും ഞാനുമായി സൗഹൃദം നിലനിർത്തിയിട്ടൊന്നുമില്ല. കാണുമ്പോഴുള്ള ഹെെ ബെെ ആണ്. പിന്നെ കാണുമ്പോൾ ഇവർക്കെന്നെ ഓർമ പോലുമില്ല. എനിക്ക് വിഷമം തോന്നാറുണ്ട്. സിനിമയിൽ ഉയർച്ച താഴ്ചകളുണ്ടാകും. ഞാൻ നല്ല പീക്കിൽ നിന്ന സമയത്ത് എന്നെ കെട്ടിപ്പിടിക്കാനും ആക്സ്പറ്റ് ചെയ്യാനും ഇവരുണ്ട്.

പിന്നീട് എനിക്ക് സിനിമയില്ലാതായി ആരും മെെൻഡ് ചെയ്യാതായപ്പോൾ എന്നെ കണ്ടാൽ അറിയില്ല. ഒരു ചിരി മാത്രം. എനിക്ക് ഭയങ്കര വിഷമമായി. പിന്നെ ഏതോ സിനിമ ക്ലിക്കായപ്പോൾ ഓ ശാലിൻ എന്നൊക്കെ പറഞ്ഞ് കെട്ടിപ്പിടിക്കുന്നു.
പോകപ്പോകെ എനിക്ക് വിഷമമായി. ആളുകൾ നമ്മളോട് സ്നേഹം കാണിക്കുന്നത് നമ്മുടെ സ്ഥാനം നോക്കിയാണ്. ഇപ്പോൾ ആ കുട്ടിയെന്താണ് ചെയ്യുന്നത്, ട്രെൻഡിം​ഗ് ആണോ എന്ന് നോക്കും. ആളുകൾ എന്താണ് മെെൻഡ് ചെയ്യാത്തതെന്ന് ആലോചിച്ച് വിഷമിച്ചിട്ടുണ്ട്. എന്റെ ഫ്രണ്ടാണെന്ന് പറയുന്നത് മോശമായ കാര്യമാണോ എന്ന് സ്വയം ചോദിച്ചു. ഞാൻ ഒരാളോട് അങ്ങനെ ചെയ്യില്ല എന്നും ശാലിൻ സോയ പറഞ്ഞു.

25 വർഷമായി കരിയറിൽ ഞാനുണ്ട്. അം​ഗീകരിക്കുന്നുണ്ടോ എന്നത് രണ്ടാമത്തെ കാര്യം. എനിക്കറിയാം അത്. നമ്മളുണ്ടാക്കേണ്ട സി​ഗ്നേച്ചറുണ്ട്. അതിന് വേണ്ടി ശ്രമിച്ച് കൊണ്ടേയിരിക്കുന്നു. തമിഴ്നാട്ടിൽ പോയി സെൻസേഷനുണ്ടാക്കാൻ ആയി. ഇന്ന് ഒരു ഷോ ഹോസ്റ്റ് ചെയ്യുന്നു. പക്ഷെ എന്റെ പരിപാടി ഇതല്ലെന്ന് എനിക്കറിയാം. ഞാൻ കേരളത്തിൽ കോമഡി ഷോകൾക്കൊന്നും പോയിട്ടില്ല. കേരളത്തിൽ പക്വതയോടെ സംസാരിക്കുന്നു. തമിഴ്നാട്ടിൽ ഷോകളിൽ അഭിനയിക്കുന്നു എന്ന് കമന്റ് വരാറുണ്ട്. പക്ഷെ അങ്ങനെയല്ല. ഞാൻ അങ്ങനെയാണ്. ഇവിടെ അത് കാണുന്നില്ല എന്നേയുള്ളൂ. തമിഴിൽ എന്റെ ക്യാരക്ടർ ആളുകൾക്ക് ഇഷ്ടപ്പെട്ടു. അവിടെ എന്റെ പേരാണ് എന്റെ ഐഡന്റിറ്റി.

എന്നെ എന്നേക്കാൾ നന്നായി അവർക്കറിയാം. എനിക്കെന്തെങ്കിലും പ്രശ്നമുണ്ടായാൽ പോലും അപ്പുറത്തും ഇപ്പുറത്തുമുള്ളവർ എങ്ങനെ നിങ്ങൾ മാനേജ് ചെയ്യും എന്ന് ചോദിക്കും. അവിടെയുള്ളവർക്ക് ഞാൻ കുട്ടിയെ പോലെയാണ്. എന്റെ ഏറ്റവും വലിയ ലക്ഷ്യം സംവിധാനമാണ്. ഉടനെയുണ്ടാകും. തമിഴിലായിരിക്കും. ചെറുപ്പം മുതലേ സിനിമയിലുള്ളയാളാണ് ഞാൻ. എനിക്ക് ആർട്ടിസ്റ്റുകളേക്കാൾ ടെക്നീഷ്യൻമാരുമായാണ് സൗഹൃദം. ഫീച്ചർ ഫിലിമും ഷോർട്ട് ഫിലിമും ഡോക്യുമെന്ററിയുമെല്ലാം ചെയ്തിട്ടുണ്ട്.

അതിന്റെ അനുഭവ സമ്പത്തുണ്ട്. ഇനി എനിക്ക് പ്രൂവ് ചെയ്യണം. ഞാൻ കറിവേപ്പില പോലെ കളയേണ്ട ആളല്ലെന്ന് ഞാൻ പറയാൻ പാടില്ല. ബാക്കിയുള്ളവരാണ് പറയേണ്ടത്. അതിന് വേണ്ടി താൻ ശ്രമിക്കുമെന്നും ശാലിൻ സോയ പറഞ്ഞു. കുക്ക് വിത്ത് കോമാളി എന്ന ഷോയിലൂടെയാണ് ശാലിൻ തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്.

തന്റെ കരിയറിലെ നേട്ടങ്ങളേക്കാൾ പലപ്പോഴും ചർച്ചയാകുന്ന് പ്രണയത്തിലാണെന്ന ​ഗോസിപ്പുകളാണെന്നും ശാലിൻ പറയുന്നുണ്ട്. ഞാനൊരു സിനിമ സ്വന്തമായി സംവിധാനം ചെയ്യുന്നു. അതിന് റിവ്യൂസ് വരുന്നു. ഇതേക്കുറിച്ചൊന്നും ഇവർക്ക് ഡെക്കറേഷനിട്ട് ഇടാനില്ല. എന്നാൽ ഇക്കാര്യം പറയുന്നു.

 

 

 

 

Related Posts