Your Image Description Your Image Description

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (RBI) സമീപിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ അനുവദിക്കുന്ന സംവിധാനം ഒരുക്കാൻ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമീപനമാണിതെന്നാണ് റിപ്പോർട്ട്. ഇത് സാദ്യമായാൽ ഇനി യുപിഐ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ സാധിക്കും.

ഈ സംവിധാനം നടപ്പില്‍ വരുകയാണെങ്കില്‍ പണം പിൻവലിക്കാൻ എടിഎം കാര്‍ഡിന്റെ സ്ഥാനത്ത് യുപിഐ മതിയാകും. ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് നടത്തുന്നത് പോലെ എടിഎമ്മുകളില്‍ നിന്ന് ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാൻ സാധിക്കും.

ഇടപാടുകള്‍ വേഗത്തിലാക്കാൻ സാധിക്കുമെങ്കിലും തട്ടിപ്പിനായി ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയാണ് വിദഗ്ദര്‍ പങ്കുവെയ്ക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കായി ഈ സംവിധാനം ഉപയോഗിക്കപ്പെടുമോ എന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കും.

Related Posts