Home » Blog » kerala Max » എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരിക്ക് ഗുരുതരമല്ല
Abin-varkey-680x450

പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്കേറ്റു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴിയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് കോന്നി സ്വദേശി സജി കുമാറിന്റെ വാഹനം ഇടിച്ചുകയറിയത്.

അപകടത്തിൽ പരിക്കേറ്റ എംഎൽഎ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. എംഎൽഎയുടെ കാറിലുണ്ടായിരുന്ന ഡ്രൈവർ അടക്കമുള്ളവരുടെ പരിക്കും ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. കാർ ഇടിച്ചുകയറിയതിനെ തുടർന്ന് പരിക്കേറ്റ സജി കുമാറിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.