Your Image Description Your Image Description

തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി. നായർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സീമാജി നായർ തന്റെ നിലപാട് വ്യക്തമാക്കിയത്.തന്റെ നിലപാട് ഒരുപാട് പേരുടെ വിമർശനത്തിന് ഇടയാക്കുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പോസ്റ്റ് ഇടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സീമയുടെ കുറിപ്പ് ആരംഭിക്കുന്നത്.

ആരോപണങ്ങൾ കാണുമ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന തേജോവധം ഓർമ്മ വരുന്നുവെന്ന് അവർ ഫേസ്‌ബുക്കിൽ കുറിച്ചു. വർഷങ്ങളോളം നിലനിന്ന ഉഭയകക്ഷി ബന്ധങ്ങളിലെ കാര്യങ്ങൾക്ക് ഒരാളെ മാത്രം കുറ്റക്കാരനാക്കുന്നത് ശരിയല്ലെന്നും നടി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

ഏതാനും വർഷങ്ങൾക്കുമുമ്പ് ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന മാധ്യമവേട്ടയെയും വ്യക്തിപരമായ ആക്രമണങ്ങളെയും കുറിച്ച് അവർ വിശദമായി പരാമർശിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മകളുടെ പ്രായമുള്ള ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തി ‘നുണബോംബ്’ പൊട്ടിക്കുകയായിരുന്നെന്നും, അത് അദ്ദേഹത്തെ മാനസികമായി തളർത്തിയെന്നും സീമ പറയുന്നു. ഒരു മനുഷ്യന്റെ വ്യക്തിത്വം ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ ആയുധമെന്നും, ജനകീയനായ മുഖ്യമന്ത്രിയെ ആഭാസനായ മുഖ്യമന്ത്രിയായി മാറ്റാൻ എല്ലാവരും ചേർന്ന് വേട്ടയാടിയെന്നും നടി ആരോപിക്കുന്നു.

ഒരു ബന്ധത്തിൽ തെറ്റ് സംഭവിക്കുകയാണെങ്കിൽ അതിന് രണ്ട് പേർക്കും തുല്യ പങ്കാളിത്തമുണ്ടായിരിക്കും. വർഷങ്ങളോളം ചാറ്റ് ചെയ്യുകയും സൗഹൃദം പുലർത്തുകയും ചെയ്ത ശേഷം ഒരാളെ മാത്രം പ്രതിയാക്കുന്നത് ശരിയല്ലെന്ന് അവർ അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ബന്ധത്തിലെ വിഷയങ്ങളിൽ ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാൽ മതിയോ എന്നും, നീതി ഇരുഭാഗത്തും ബാധകമാണെന്നും സീമ ജി. നായർ പറഞ്ഞു.

Related Posts