Your Image Description Your Image Description

പരാഷ്ട്രപതി തെരഞ്ഞെടുപ്പ് കൂടിയാലോചനകള്‍ സജീവമാക്കി ഇന്ത്യ സഖ്യത്തിന്റെ നേതാക്കള്‍. ഉപരാഷ്ട്രപതി സ്ഥാനാത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കൂടിയാലോചനകള്‍ സജീവമാക്കുന്നത്. ഇന്ന് മൂന്ന് മണിക്ക് പാര്‍ലമെന്റിലെ സെന്റര്‍ ഹാളില്‍ ഇന്ത്യ സഖ്യ പാര്‍ട്ടികളുടെ യോഗം ചേരും.

ഇന്ത്യ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാത്ഥി സുപ്രീം കോടതി മുന്‍ ജഡ്ജി സുദര്‍ശന്‍ റെഡ്ഡിയാണ്. സുദര്‍ശന്‍ റെഡ്ഡി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അദ്ദേഹത്തിൻ്റെ സ്ഥാനാത്ഥിത്വം ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ആശയപരമായ പോരാട്ടമാണ് ഇന്ത്യ സഖ്യത്തിന്റേതെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാത്ഥി സി പി രാധാകൃഷ്ണന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. സി പി രാധാകൃഷ്ണന് പിന്തുണ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനിടെ, ബി ജെ പി നോമിനിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ കടുത്ത ആക്ഷേപങ്ങളാണ് ഉയരുന്നത്.

Related Posts