Home » Blog » kerala Max » ഉപതെരഞ്ഞെടുപ്പ് ഫലം: യുഡിഎഫിന് ക്ഷീണം, എൽഡിഎഫിന് തിരിച്ചുവരവ്
c7afc2a7ac43b2b6f3dc0e2b857634cd1a15f205a163405958f59ac406ee18a4.0

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ക്ഷീണം. സിറ്റിംഗ് സീറ്റുകളെല്ലാം നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞില്ല. ജയിച്ച സീറ്റുകളില്‍ ഭൂരിപക്ഷത്തിന് വന്‍ കുറവുണ്ടായി. 19 സീറ്റുകളില്‍ യുഡിഎഫിനും പതിനെട്ട് സീറ്റുകളില്‍ എല്‍ഡിഎഫിനുമാണ് ജയം. പാലക്കാട് ചിറ്റൂരില്‍ സുമേഷ് അച്യുതന്‍ രാജിവെച്ച സീറ്റ് യുഡിഎഫിന് നഷ്ടമായി. തൃക്കൊടിത്താനത്ത് എല്‍എഡിഎഫിന് അട്ടിമറി വിജയം നേടാനായി. ഫാത്തിമ തഹ്‌ലിയയുടെ കുറ്റിച്ചിറയിലും സി വി ശാന്തകുമാറിന്‌റെ അടൂരിലും യുഡിഎഫിന് ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു.

12 ജില്ലകളിലെ 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പില്‍ 58.81% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്. കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍-തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാര്‍ഡുകളിലെയും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *