Your Image Description Your Image Description

പശുവിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസിന് നേരെ പ്രതി നിറയൊഴിച്ചു. ഉത്തർപ്രദേശിലെ സഹാറൻപൂരിലാണ് സംഭവം. തുടർന്ന് പോലീസ് തിരിച്ചടിക്കുകയും ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. പോലീസ് സ്റ്റേഷൻ പ്രദേശത്തെ നവാഡ റോഡിൽ താമസിക്കുന്ന റാം ബഹാദൂർ ആണ് പ്രതിയെന്നുമാണ് റിപ്പോർട്ടുകൾ.

മാലിന്യകൂമ്പാരത്തിന് സമീപത്ത് നിന്നും ഒരാൾ പശുവിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപിക്കുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു. പിന്നാലെ സംഭവം അന്വേഷിച്ച് പോലീസ് സഹാറൻപൂരിലെത്തി. പ്രതിയെ അന്വേഷിച്ചെങ്കിലും ആദ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഇയാൾ ദില്ലി റോഡിലുണ്ടെന്ന് അറിഞ്ഞ് പോലീസ് അവിടെയെത്തി റാം ബഹദൂറിനെ അന്വേഷിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന് നേരെ വെടിയുതിർത്തത്.

Related Posts