Your Image Description Your Image Description

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങിനിൽക്കുന്ന താരമാണ് സ്വാസിക. മലയാള സിനിമയിൽ സഹനടിയായി നിരവധി റോളുകളിൽ താരം തിളങ്ങിയിട്ടുണ്ട്. തമിഴ് സിനിമയിലും താരം തന്റെ അഭിനയ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് സ്വാസിക.

”എന്റെ ഒൻപതാം ക്ലാസ് മുതലേ അഭിനയിക്കുന്നതാണ്. വേറൊരു ജോലിയും ചെയ്തു ജീവിക്കാൻ ഇഷ്ടമല്ലായിരുന്നു. എനിക്കിതല്ലാതെ മറ്റൊന്നും അറിയില്ല. പ്ലസ് ടു ഒക്കെ കറസ്പോണ്ടൻ‌സ് ആയാണ് ചെയ്തത്. ഡാൻസിന്റെ ഡിപ്ലോമ കോഴ്സ് ആണ് പിന്നെ ചെയ്തത്. വേറെന്തെങ്കിലും ജോലി ചെയ്തുകൂടേ എന്ന് വീട്ടുകാർക്കും ചോദിക്കാനാകില്ല, കാരണം ഞാൻ വേറൊന്നും പഠിച്ചിട്ടില്ല. മതിയാക്കിക്കൂടെ, നിർത്തിക്കൂടേ എന്നൊക്കെ പലരും ചോദിച്ചു. എനിക്കിപ്പോഴും ഇംഗ്ലീഷിൽ സംസാരിക്കാനുള്ള ബുദ്ധിമുട്ടൊക്കെയുണ്ട്. ഇപ്പോൾ അതൊരു പ്രശ്മായി തോന്നുന്നില്ല. നെറ്റ്ഫിള്ക്സിന്റെ ഒരു സീരിസിൽ അഭിനയിച്ചതിനു ശേഷം പ്രൊമോഷൻ സമയത്തൊക്കെ ഞാനത് ഫെയ്സ് ചെയ്തിരുന്നു. പക്ഷേ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്റെ പെർഫോമൻസിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഭാഷ ഒരു ആർടിസ്റ്റിന് പ്രശ്നമല്ല. ഏതെങ്കിലുമൊരു ഭാഷയിൽ കമ്യൂണിക്കേറ്റ് ചെയ്താൽ മതി. ഞാനിപ്പോൾ വിജയ് സേതുപതിയെയും കങ്കണയുമൊക്കെ ഓർത്തു. കങ്കണ ആദ്യം ഹിന്ദിയിൽ മാത്രമാണ് സംസാരിച്ചു കൊണ്ടിരുന്നത്. പിന്നീടാണ് ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങിയത്. ഞാനും പതുക്കെപ്പതുക്കെ പഠിക്കുമായിരിക്കും”, എന്ന് സ്വാസിക പറയുന്നു.

”ആദ്യസിനിമയിൽ ഒരു സീനിയർ താരം പലതും പറഞ്ഞിട്ടുണ്ട് എന്നോട്. ഒരു ഹീറോയിനു വേണ്ട ഫീച്ചേഴ്സ് ഇല്ല, മുഖക്കുരുവാണ് എന്നൊക്കെ പറഞ്ഞു. ഈ മുഖക്കുരു വെച്ചുതന്നെ ഞാൻ അഭിനയിച്ചു കാണിക്കും എന്ന് അന്ന് ഞാൻ വിചാരിച്ചിരുന്നു. ഇപ്പോൾ ഉറപ്പായും അവർ എന്റെ സിനിമ കണ്ടിട്ടുണ്ടാകും. ഈ മുഖക്കുരുവും ഈ ‍ഡ്രൈ സ്കിന്നും ഈ മൂക്കുമൊക്കെ വെച്ചാണ് ഞാൻ അഭിനയിച്ചത്”, എന്നും സ്വാസിക കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

Related Posts