ഈ പ്രായത്തിലും ഐശ്വര്യാ റായ് സുന്ദരിയായിരിക്കുന്നതിന്റെ കാരണമിതാണ്…

മുൻ ലോകസുന്ദരിയും നടിയുമായ ഐശ്വര്യാ റായിക്ക് ആരാധകരേറെയാണ്. ഐശ്വര്യയുമായി സംബന്ധിച്ച എന്ത് വർത്തകളാണെങ്കിലും തന്നെ അത് സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. തന്റെ സൗന്ദര്യ കാര്യങ്ങളിൽ ഇപ്പോഴും അതീവ ശ്രദ്ധാലുവായ ഐശ്വര്യ ലോകപ്രശസ്‌തമായ പല സൗന്ദര്യവർദ്ധക വസ്‌തുക്കളുടെയും അംബാസിഡറാണ്. ആരാധകർക്കെല്ലാം ഉള്ള സംശയമാണ് ഈ 51-ാം വയസിലും താരം എങ്ങനെയാണ് സൗന്ദര്യം സംരക്ഷിച്ചുപോരുന്നത് എന്നത്. വളരെ തിരക്കേറിയ ജീവിതശൈലികല്ലിടയിലും ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാദ്ധ്യയുമടങ്ങുന്ന കുടുംബത്തിന്റെ കാര്യങ്ങളും ഐശ്വര്യ ചെയ്യുന്നുണ്ട്. ഐശ്വര്യയെപ്പോലെ തന്നെ മകൾ ആരാധ്യയുടെ വിശേഷങ്ങൾ അറിയാനും ആരാധകർ കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിലെ ഒരു മാദ്ധ്യമത്തിന് താരം നൽകിയ അഭിമുഖത്തിൽ ഇത്തരം കാര്യങ്ങൾ തനിക്ക് എങ്ങനെ സാധിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.

എന്തെങ്കിലും പ്രത്യേക പ്രഭാത ദിനചര്യയുണ്ടോ, ദിവസം മുഴുവൻ ഊർജ്ജസ്വലയാകാൻ എന്ത് മാർഗമാണ് കൈയിലുള്ളത് എന്നാണ് ഐശ്വര്യയോട് അവതാരക ചോദിച്ചത്. തന്റെ ദിനചര്യ പിന്തുടരാൻ അൽപം പ്രയാസമാണ് എന്നാണ് ഐശ്വര്യ നൽകിയ മറുപടി. ‘ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ദിവസവും നടക്കുന്നുണ്ട്. ഒരു പാറ്റേണിലേക്ക് അവയെല്ലാം കൊണ്ടെത്തിക്കാൻ പ്രയാസമാണ്. എന്റെ ഒരു ദിവസം വളരെ നേരത്തെയാണ് ആരംഭിക്കുന്നത്. കുറഞ്ഞത് 5.30നെങ്കിലും ഉണരും. അത് കൃത്യമായി ചെയ്യുന്നതാണ്. സ്‌ത്രീകൾ എന്ന നിലയിൽ ഒരുദിവസം നമ്മൾ പലതരം ജോലികൾ ചെയ്യുന്നവരാണ്. അപ്പോൾ സമയം നോക്കാറില്ല. നമ്മൾ ഉദ്ദേശിച്ച രീതിയിൽ ജോലി പൂർത്തിയാക്കുക. അതിൽ ഫലപ്രാപ്‌തിയുണ്ടാകുക എന്നതാണ് കാര്യം.’ ഐശ്വര്യ പറയുന്നു.

എല്ലാ ദിവസവും ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ പാകത്തിനുള്ള മന്ത്രമൊന്നും കൈയിലില്ല. പക്ഷെ ഒരു നടിയെ സംബന്ധിച്ച് വളരെ പോസിറ്റീവായ മനോഭാവം നിലനിർത്തി പോരേണ്ടത് അത്യാവശ്യമാണ്. ‘നമ്മൾ ദിവസവും പോസിറ്റീവായിരിക്കണം. ഓരോ നിമിഷത്തോടും പ്രതിബദ്ധതയുള്ളവർ ആകണം.’ നടി പറയുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *