Your Image Description Your Image Description

ചലച്ചിത്രം മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മോഹൻലാലിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. അർഹിച്ച ബഹുമതിയാണ് മോഹൻലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയെ ശ്വസിക്കുകയും അതില്‍ ജീവിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരനുള്ളതാണ് ഫാൽക്കെ പുരസ്കാരമെന്നും മമ്മൂട്ടി കുറിച്ചു.

“പതിറ്റാണ്ടുകളായി ഈ അത്ഭുതകരമായ സിനിമാ യാത്ര ആരംഭിച്ച ഒരു സഹപ്രവർത്തകൻ, ഒരു സഹോദരൻ, ഒരു കലാകാരൻ.. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയെ ശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരനുള്ളതാണ്. നിങ്ങളെ ഓർത്ത് വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട് ലാൽ.. ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്”, എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Related Posts