ഇൻഡിഗോ വിമാനം സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി

റാഞ്ചി: പട്‌നയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി.ടയറിൽ വായു നിറയുന്നത് കാരണമാണ്‌ വിമാനം വെള്ളിയാഴ്ച ഉച്ചയ്ക്ക് ബിർസ മുണ്ട വിമാനത്താവളത്തിൽ അടിയന്തരമായിഇറക്കിയതെന്ന്‌ റിപോർട്ടുകൾ.

കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട വിമാനം പട്നയിലേക്കും തുടർന്ന് ലഖ്‌നൗവിലേക്കും പോകേണ്ടതായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് വിമാനം റദ്ദാക്കിയതെന്ന് വിമാനത്താവള ഡയറക്ടർ ആർ ആർ മൗര്യ പറഞ്ഞു. വിമാനം ലാൻഡ് ചെയ്ത ശേഷം നടത്തിയ പതിവ് പരിശോധനയിലാണ് ടയറിന് സാങ്കേതിക തകരാറുണ്ടെന്നും അമിതമായി വായു നിറഞ്ഞ അവസ്ഥയിലാണെന്നും കണ്ടെത്തിയത്.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *