ഇ​ല​ക്​​ട്രി​ക്​ എ​യ​ർ ടാ​ക്സി​യു​ടെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ദു​ബൈ

ഇ​ല​ക്​​ട്രി​ക്​ എ​യ​ർ ടാ​ക്സി​യു​ടെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ദു​ബൈ. അ​ടു​ത്ത വ​ർ​ഷം പ​ദ്ധ​തി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തി​യ​ത്. ജോ​ബി ഏ​വി​യേ​ഷ​ൻ വി​ക​സി​പ്പി​ച്ച പ​റ​ക്കും ടാ​ക്സി​യാ​ണ്​ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തി​യ​ത്. ദു​ബൈ-​അ​ൽ​ഐ​ൻ റോ​ഡി​ലെ മാ​ർ​ഗാ​മി​ലെ ദു​ബൈ ജെ​റ്റ്മാ​ൻ ഹെ​ലി​പാ​ഡി​ലു​ള്ള ‘ജോ​ബി’​യു​ടെ പ​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ന്ന​ത്.

മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളു​ടെ​യും ജോ​ബി ഏ​വി​യേ​ഷ​ൻ ടീ​മി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ എ​യ​ർ ടാ​ക്സി നി​ര​വ​ധി ത​വ​ണ​ക​ളാ​യി പ​റ​ന്നു. പ​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​നും ചു​റ്റു​മു​ള്ള മ​രു​ഭൂ​മി​ക്കും മു​ക​ളി​ലൂ​ടെ ടാ​ക്സി ക​ട​ന്നു​പോ​യ ശേ​ഷം വി​ജ​യ​ക​ര​മാ​യി ലാ​ൻ​ഡ്​​ചെ​യ്തു. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ)​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ന്‍റെ വി​ജ​യം സ​മ്പൂ​ർ​ണ​മാ​യ രീ​തി​യി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​​പ്പാ​ണെ​ന്ന്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *