Your Image Description Your Image Description

തിരുവനന്തപുരം : കാര്യവട്ടം സർക്കാർ കോളേജ്, എസ്.എൻ കോളേജ് ചെമ്പഴന്തി, എം.ജി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി 2025-26 അധ്യയനവർഷത്തിലേക്ക് താത്കാലികമായി സൈക്കോളജി അപ്രെൻറ്റിസുമാരുടെ ഒഴിവുണ്ട്. കോളേജുകളെ ക്ലസ്റ്ററുകളായി തിരിച്ച് ആകെ രണ്ട് ഒഴിവുകളാണുള്ളത്.

ഉദ്യോഗാർത്ഥികൾ റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിലെ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും.

താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 23 ന് രാവിലെ 10 മണിക്ക് കാര്യവട്ടം സർക്കാർ കോളേജ് പ്രിൻസിപ്പൾ മുൻപാകെ ഇൻറർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9188900161, 0471-2417112.

Leave a Reply

Your email address will not be published. Required fields are marked *

Related Posts