Your Image Description Your Image Description

രുകാലത്ത് ദക്ഷിണേന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു നടി മോ​ഹിനി. ദക്ഷിണേന്ത്യയിലെ മുൻിര നായകന്മാർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. . 2011ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം ‘കലക്ടറി’ലാണ് താരം ഒടുവിൽ അഭിനയിച്ചത്. ഇപ്പോഴിതാ, സിനിമാ മേഖലയിൽ തനിക്കുണ്ടായ ഒരു ദുരനുഭവം തുറന്നു പറയുകയാണ് നടി മോഹിനി. ആർ കെ സെൽവമണി സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘കൺമണി’യിൽ അഭിനയിക്കവെയുണ്ടായ ദുരനുഭവമാണ് താരം വെളിപ്പെടുത്തിയത്. ‘അവൾ വികടൻ’ എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

‘കൺമണി’യിൽ ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കാനും നീന്തൽ വസ്ത്രം ധരിച്ച് അഭിനയിക്കാനും തന്നെ നിർബന്ധിച്ചതായി മോഹിനി വെളിപ്പെടുത്തി. ആദ്യം താൻ എതിർത്തെന്നും എന്നാൽ, ഇതോടെ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കുകയാണുണ്ടായതെന്നും താരം പറഞ്ഞു. സിനിമയുടെ നിർമാണം മുടങ്ങാതിരിക്കാൻ ഒടുവിൽ മനസില്ലാ മനസോടെ വഴങ്ങിയെന്നും മോഹിനി വ്യക്തമാക്കി

മോഹിനിയുടെ വാക്കുകൾ ഇങ്ങനെ:

‘സംവിധായകൻ ആർ കെ സെൽവമണിയാണ് ഈ നീന്തൽ വസ്ത്രം ധരിച്ചുള്ള രംഗം ആസൂത്രണം ചെയ്തത്. എനിക്ക് വളരെ അസ്വസ്ഥത തോന്നി. അത് ചെയ്യാൻ സമ്മതമല്ലെന്ന് അറിയിച്ചു, കരഞ്ഞു. അന്ന് ഷൂട്ടിങ് പകുതി ദിവസത്തേക്ക് നിർത്തിവച്ചു. എനിക്ക് നീന്താൻ പോലും അറിയില്ലെന്ന് ഞാൻ വിശദീകരിച്ചു. പുരുഷ പരിശീലകരുടെ മുന്നിൽ പകുതി വസ്ത്രം മാത്രം ധരിച്ച് ഞാൻ എങ്ങനെ നീന്തൽ പഠിക്കും. അക്കാലത്ത് സ്ത്രീ പരിശീലകർ ഉണ്ടായിരുന്നില്ല. അതിനാൽ എനിക്ക് അത് ചെയ്യുന്നത് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല. ‘ഉടൽ തഴുവ’ എന്ന ഗാനത്തിന് വേണ്ടി ആ രംഗം ചെയ്യാൻ ഞാൻ നിർബന്ധിതയാവുകയായിരുന്നു.

ഒരു ദിവസത്തിന്റെ പകുതി ഞാൻ ജോലി ചെയ്തു. അവർ ചോദിച്ചത് കൊടുത്തു. പിന്നീട്, ഇതേ രംഗം ഊട്ടിയിൽ ചിത്രീകരിക്കണമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ നിരസിച്ചു. അതില്ലാതെ ഷൂട്ട് തുടരില്ലെന്ന് അവർ പറഞ്ഞു. അത് നിങ്ങളുടെ പ്രശ്നമാണെന്ന് ഞാൻ പറഞ്ഞു. മുൻപ് എന്നെ നിർബന്ധിച്ച അതേ രീതിയിലായിരുന്നു അവർ പിന്നെയും സമീപിച്ചത്.’

Related Posts